Sunday, February 21, 2021

Try this a super easy recipe of chutney Powder|Dosa/idli Podi. I make variety of Chutney Podi with different ingredients and this is one of my family’s favorite.In this recipe I roast all the ingredients in the same pan. You have to be really careful when you do this. Keep the flame in medium/low flame when you roast all the ingredients.

Recipe in English
Recipe in Malayalam
 
ദോശപ്പൊടി ഇഷ്ടല്ല്യാത്തവർ ഉണ്ടാവില്ലാന്നെന്നെ പറയാം അല്ലെ 💕ഉണ്ടാക്കി തന്ന് കഴിച്ചിട്ടേ ശീലമുണ്ടായിരുന്നുള്ളൂ. അമ്മ പോയപ്പോൾഅമ്മയുടെ ചെറിയമ്മ (അമ്മയുടെ മാള്ഓപ്പോൾ) എന്റെ വല്യമ്മ ഉണ്ടാക്കിത്തരുമായിരുന്നു. അതെല്ലാം ഓർമ്മകൾ മാത്രമായപ്പോൾ ഞാനും തുടങ്ങി രുചിക്കൂട്ടുകളുടെ ലോകത്തേക്ക് എത്തിനോക്കാൻ 🙏 നാവിനു ശീലമായ രുചികൾ കിട്ടാൻ അതിന്റെ ഏഴകലെത്താനുള്ള ഒരു ശ്രമം ഇതാ ഇവിടെ 👇 അമ്മയും അമ്മമ്മയും വല്യമ്മയുമൊക്കെ ഒരുപാട് സമയമെടുത്ത് ഓരോന്നും വേറെ വേറെ പാകം നോക്കി വറുത്തെടുത്ത്‌ കൊമ്പോറത്തിലേക്ക് തട്ടിയിട്ടു കഴിഞ്ഞാലുള്ള മണവും പൊടിച്ചു കഴിഞ്ഞു ഒന്നിച്ചു വറുത്ത എണ്ണയിൽ കുഴമ്പുരൂപത്തിൽ ചാലിച്ചു വെച്ചതിൽ നിന്നെടുത്തു കഴിക്കുന്ന രുചിയും മനക്കണ്ണാൽ ആസ്വദിച്ചു ഇതാ എന്റെ വക വളരെ എളുപ്പത്തിൽ ഒരേ ചട്ടിയിൽ ഒരുമിച്ചു കിടന്നു സ്നേഹിച്ചു വറവിന്റെ ലൊകത്തെത്തി പൊടിഞ്ഞുവന്ന ഒരു ദോശപ്പൊടി. ഇതൊക്കെ ശരിക്കു മൂത്തോ കുട്ടിയേ ന്നുള്ള ചോദ്യം കാതിൽ മുഴങ്ങുന്നൂ.... മൂത്തൂട്ടോ 🙏 നിങ്ങളും ഒന്ന് ഉണ്ടാക്കി നോക്കൂ. ലൈക് ചെയ്യണേ 🥰