Sunday, February 21, 2021

Try this a super easy recipe of chutney Powder|Dosa/idli Podi. I make variety of Chutney Podi with different ingredients and this is one of my family’s favorite.In this recipe I roast all the ingredients in the same pan. You have to be really careful when you do this. Keep the flame in medium/low flame when you roast all the ingredients.

Recipe in English
Recipe in Malayalam
 
ദോശപ്പൊടി ഇഷ്ടല്ല്യാത്തവർ ഉണ്ടാവില്ലാന്നെന്നെ പറയാം അല്ലെ 💕ഉണ്ടാക്കി തന്ന് കഴിച്ചിട്ടേ ശീലമുണ്ടായിരുന്നുള്ളൂ. അമ്മ പോയപ്പോൾഅമ്മയുടെ ചെറിയമ്മ (അമ്മയുടെ മാള്ഓപ്പോൾ) എന്റെ വല്യമ്മ ഉണ്ടാക്കിത്തരുമായിരുന്നു. അതെല്ലാം ഓർമ്മകൾ മാത്രമായപ്പോൾ ഞാനും തുടങ്ങി രുചിക്കൂട്ടുകളുടെ ലോകത്തേക്ക് എത്തിനോക്കാൻ 🙏 നാവിനു ശീലമായ രുചികൾ കിട്ടാൻ അതിന്റെ ഏഴകലെത്താനുള്ള ഒരു ശ്രമം ഇതാ ഇവിടെ 👇 അമ്മയും അമ്മമ്മയും വല്യമ്മയുമൊക്കെ ഒരുപാട് സമയമെടുത്ത് ഓരോന്നും വേറെ വേറെ പാകം നോക്കി വറുത്തെടുത്ത്‌ കൊമ്പോറത്തിലേക്ക് തട്ടിയിട്ടു കഴിഞ്ഞാലുള്ള മണവും പൊടിച്ചു കഴിഞ്ഞു ഒന്നിച്ചു വറുത്ത എണ്ണയിൽ കുഴമ്പുരൂപത്തിൽ ചാലിച്ചു വെച്ചതിൽ നിന്നെടുത്തു കഴിക്കുന്ന രുചിയും മനക്കണ്ണാൽ ആസ്വദിച്ചു ഇതാ എന്റെ വക വളരെ എളുപ്പത്തിൽ ഒരേ ചട്ടിയിൽ ഒരുമിച്ചു കിടന്നു സ്നേഹിച്ചു വറവിന്റെ ലൊകത്തെത്തി പൊടിഞ്ഞുവന്ന ഒരു ദോശപ്പൊടി. ഇതൊക്കെ ശരിക്കു മൂത്തോ കുട്ടിയേ ന്നുള്ള ചോദ്യം കാതിൽ മുഴങ്ങുന്നൂ.... മൂത്തൂട്ടോ 🙏 നിങ്ങളും ഒന്ന് ഉണ്ടാക്കി നോക്കൂ. ലൈക് ചെയ്യണേ 🥰


Monday, June 29, 2020

Kaalan A Satvik Kerala Special Dish!

Watch the Full Video here 👇 Click on the link below!


Right Click & Save the Recipe Card!

Monday, May 25, 2020

Saturday, May 16, 2020

Vegan Veggie Rolls | Easy Spicy Dinner Recipe | Kathi Rolls



Watch the Full Video here 👇 Click on the link below!


Right Click & Save the Recipe Card!

Vegan Veggie Rolls (Kahi Rolls)

Saturday, April 25, 2020

Kerala Pulinkari Vegan Soup


KERALA VEGAN SOUP RECIPE 

Watch the Full Video here 👇 Click on the link below!
    https://youtu.be/kZLoDkgsuYo (Malayalam)
Right Click & Save the Recipe Card!


Sunday, September 15, 2013

ഓർമകളും ചിന്തകളും ഒരുമിക്കുമ്പോൾ ....2013



ഓർമകളും ചിന്തകളും ഒരുമിക്കുമ്പോൾ ....
ഓണം, ഓർമകളിലെഓണംഓണ പരീക്ഷ കഴിഞ്ഞു പുസ്തകസഞ്ചിച്ചുഴറ്റിയെറിഞ്ഞ്  നാട്ടിലേക്കുള്ള പുറപ്പാട്! അവിടെ ഞങ്ങളുടെ വരവും കാത്തിരിക്കുന്ന അമ്മമ്മ,ചാച്ഛൻ,മാമ,മുത്തശ്ശി, വല്യച്ഛൻ, ചെറിയച്ഛൻ, വല്യമ്മ, ചേച്ചിമാർ, ഏട്ടൻ,  കാലങ്ങൾ പിന്നിട്ടപ്പോൾ അമ്മായി, മക്കൾ. നഗരത്തിന്റെ തിക്കുംതിരക്കിൽനിന്നൊരു മോചനം. വിലക്കുകളില്ല, തോന്നിവാസങ്ങൾക്കെല്ലാം കൂട്ടുനില്ക്കുന്ന ബന്ധുക്കൾ, സ്നേഹിക്കാൻമാത്രംഅറിയാവുന്നനാട്ടുകാർ,ഓണപ്പൂവിളിയുടെ അകമ്പടിയോടെ കൂട്ടുകാരോത്ത് പറമ്പിലും പാടത്തും ഓടിനടന്ന് പൂക്കൂടക്കുള്ളിൽ സ്ഥലമുണ്ടാക്കാൻ വേണ്ടി പൂക്കുട്ടവീശിവീശി തുമ്പപ്പൂനിറക്കുന്നകാലം, പടുത്തുയർത്തിയവേലിമുകളിൽ പൂത്തുനിൽക്കുന്ന കോളാമ്പി പൂക്കൾ, കാവിപൂശിയ വിശാലമായ ഉമ്മറത്ത്‌ ഒരു ചാരുകസേര മാത്രം, സോഫയോ സെറ്റിയോ കൊണ്ട് നിറക്കാത്ത ഉമ്മറത്തിനു ചുറ്റും പടുത്തുയർത്തിയ തിണ്ണ അതിഥികൾക്കും  കുശലം പറയാനെത്തുന്ന വഴിപോക്കർക്കും സ്വാഗതമരുളി. അരിമാവുകൊണ്ട് അണി ഞ്ഞ കാവി നിലത്തിൽ മണ്ണുകുഴച്ചുണ്ടാക്കുന്ന തൃക്കാക്കരഅപ്പന്മാർക്കു നിറുകയിൽ കുത്തിനിർത്തിയ ചെമ്പരത്തിപ്പൂക്കളും തുളസ്സിക്കതിരുകളും തെച്ചിപ്പൂക്കളും മഞ്ഞക്കോളാമ്പികളും, ഇന്നും ഓർക്കുമ്പോൾ മനസ്സിനു കുളിർമ്മ. കണക്കൊന്നും ഓർമയില്ല, മൂലത്തിനാണെന്നു തോന്നുന്നു ആദ്യത്തെ സംഘം തൃക്കാക്കരപ്പന്മാരുടെ വരവ്, പിന്നെ എണ്ണം ദിവസം തോറും കൂടും. മാതേവരുടെ സൃഷ്ടിയാണു ഗംഭീരം, തൊഴുതിന്റെഒരുവശത്ത് അരിച്ചിട്ട പൊടിമണ്‍കൂനക്കുമുന്നിൽ അമ്മമ്മക്കൊപ്പം കുന്തിച്ചിരുന്നു മാതേവര്ക്ക് പീഠമുണ്ടാക്കൽ എന്റെ ജോലിയാണ്. മാതേവരെ പീഠത്തിൽ പ്രതിഷ്ടിച്ചു കഴിഞ്ഞാൽ അരമണിയുണ്ടാക്കി (മണ്ണിൻറെ ചെറിയ മണികൾ) അലങ്കരിക്കും. അരിമാവു ശിരസ്സിലൂടെ ഒഴിച്ച്, തുളകൾ ഉണ്ടാക്കി പച്ച ഈർക്കിലയിൽ കുത്തിയചെമ്പരത്തിയും മഞ്ഞക്കോളാമ്പികളും കുത്തിവെച്ച് അലങ്കരിച്ച മാതേവരും തൃക്കാക്കരപ്പന്മാരും നിരന്നിരിക്കുന്ന പൂമുഖത്ത് ചാരുകസേരയിലിരുന്ന് ആരുംഞ്ഞെട്ടിയും കളഞ്ഞ വെറ്റിലയിൽ ചുണ്ണാമ്പ്പുരട്ടി കളിയടക്ക കൂട്ടി മുറുക്കുന്ന മുത്തച്ഛന്റെ തങ്കൂ ന്നുള്ള വിളിക്കു കാതോര്ക്കാത്ത ഓണക്കാലം ഒരുപാടു കടന്നുപോയി. തീർന്നില്ല, നിവേദ്യത്തിനുള്ള പൂവടയും അപ്പവും വരുന്നേയുള്ളൂ! നിവേദ്യം കഴിയലും കിണ്ടിയുടെ അരികിലിരിക്കുന്ന കുട്ടിനാക്കില തെച്ചിപൂവും തുളസിപൂവും അടക്കം  പൂമുഖത്തുനിന്നുതന്നെ അപ്രത്യക്ഷമാകും. മാതേവരും ഞാൻതന്നെ! പൂരാടവാണിഭവും പുലിക്കളികളുടെവരവും എടപ്പാളിന്റെ മാത്രം പ്രത്യേകതയാണെന്നു തൊന്നുന്നു.
പച്ചക്കറികളും വാഴക്കുലകലുമയി വരുന്ന പണിക്കാർക്ക് സമ്മാനിക്കാൻ ഓണപ്പുടവകൾ,  ഉരുളിയിൽ വരളുന്ന ശർക്കര ഉപ്പേരി, പത്തായം നിറഞ്ഞുകവിയുന്ന നെല്ല്, കൽചട്ടിയിൽ കുറുകുന്ന പുളിഇഞ്ചി, വെള്ളം കോരാൻ ഉപയോഗിച്ചിരുന്ന തുടിക്കുള്ളിലെ മിനുക്കിമരക്കഷ്ണത്തിന്റെ  താളം (ചെണ്ടയുടെ ആകൃതിയായിരുന്നു ആ തുടിക്ക്) ഒക്കെ ഇന്നലെ എന്നപോലെ ഓർമയിൽ ഓടിയണയുന്നു!
നമ്മുടെ മാതാപിതാക്കൾക്ക് ഈ നല്ല സുദിനങ്ങൾ നമുക്കു സമ്മാനിക്കാൻ കഴിഞ്ഞു. നമുക്കോ??